INDIA

‘ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ, കളിക്കാൻ നിൽക്കരുത്; 20 വർഷം മുൻപ് ഞാൻ രാഷ്ട്രീയത്തിൽ വന്നിരുന്നെങ്കിൽ..’

‘ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ, കളിക്കാൻ നിൽക്കരുത്’ | മനോരമ ഓൺലൈൻ ന്യൂസ്– Kamal Haasan | Tamil Nadu Assembly Elections | Manorama Online News

‘ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ, കളിക്കാൻ നിൽക്കരുത്; 20 വർഷം മുൻപ് ഞാൻ രാഷ്ട്രീയത്തിൽ വന്നിരുന്നെങ്കിൽ..’

ഓൺലൈൻ ഡെസ്ക്

Published: February 22 , 2025 09:19 AM IST

Updated: February 22, 2025 09:38 AM IST

1 minute Read

(Photo by Punit PARANJPE / AFP)

ചെന്നൈ ∙ ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴരെന്നും അതുകൊണ്ട് അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ. മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) എട്ടാം സ്ഥാപക ദിനത്തിൽ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കു പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏതു ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടെന്നും കമൽ‌ ഹാസൻ പറഞ്ഞു.

‘‘വളരെ വൈകി രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു പരാജയമായി എനിക്ക് തോന്നുന്നുണ്ട്. 20 വർഷം മുൻപ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ, എന്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു. ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങും.’’ – കമൽ ഹാസൻ പറഞ്ഞു.

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഇന്ന് നമുക്ക് 8 വയസ്സായി, ഒരു കുട്ടിയെപ്പോലെ വളർന്നുവരുന്നുവെന്നും പാർട്ടിയുടെ വളർച്ചയെപ്പറ്റി കമൽ ഹാസൻ പറഞ്ഞു.

English Summary:
“Tamilians Have Died For A Language, Don’t Play With It”: Kamal Haasan

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

5us8tqa2nb7vtrak5adp6dt14p-list rbhle7t4dipq1qton3ara8ipk 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-movie-kamalhaasan mo-news-national-states-tamilnadu mo-politics-parties-makkalneedhimalam mo-politics


Source link

Related Articles

Back to top button