KERALAM

സർക്കാർ സമീപനം മാറണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള അന്താരാഷ്ട്ര നിക്ഷേപ സംഗമം നല്ല പരിപാടിയാണെന്നും എന്നാൽ, സർക്കാർ സമീപനം മാറിയാലേ പ്രയോജനം കിട്ടൂവെന്നും മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 30 വർഷത്തിനിടയിൽ കേരളത്തിൽ 6 അന്താരാഷ്ട്ര നിക്ഷേപസംഗമങ്ങളും 4 ലോക കേരളസഭകളും നടത്തിയിട്ടുണ്ട്. പക്ഷേ, ഇതിലൂടെ മാളുകൾ പണിയുന്നതിന് ഒഴികെ പുതിയ നിക്ഷേപങ്ങൾ ഒന്നുംവന്നില്ലെന്നത് ശ്രദ്ധേയമാണ്. പുതിയ തൊഴിലവസരങ്ങളും ഉണ്ടായില്ല. ആഗോള നിക്ഷേപകസംഗമങ്ങൾ ഒരു രാഷ്ട്രീയ പരിപാടി മാത്രമായി മാറി.
അത് മാറണം. നിക്ഷേപവും വികസനവും അവസരങ്ങളും ലഭിക്കാൻ കേരളത്തിൽ ഏറെ സാദ്ധ്യതകളുണ്ട്. ഇതിന് രാഷ്ട്രീയത്തിനതീതമായി സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദി അവലംബിക്കുന്ന കാര്യക്ഷമതയുടെ രാഷ്ട്രീയം യാഥാർത്ഥ്യമാക്കണം


Source link

Related Articles

Back to top button