ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രവേശനം

ഡോ.ടി.പി.സേതുമാധവൻ | Saturday 22 February, 2025 | 12:07 AM
ഡീംഡ് യൂണിവേഴ്സിറ്റിയായ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനിയറിംഗ്, ആർകിടെക്ച്ചർ, ഡിസൈൻ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ -HITSEEE -2025 നു ഇപ്പോൾ അപേക്ഷിക്കാം. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രോഗ്രമായതിനാൽ മികച്ച പ്ലേസ്‌മെന്റുണ്ട്. ഏയ്റോനോട്ടിക്കൽ, ഏയ്റോസ്പേസ്, ഓട്ടോമൊബൈൽ,ബയോടെക്നോളജി, എ.ഐ & ഡാറ്റ സയൻസ് ,ബയോമെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ബി ആർക്ക്, ബി ഡെസ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഫാഷൻ & അപ്പാരൽ ഡിസൈൻ,ഗെയിമിംഗ് ഡിസൈൻ, സൈബർ സെക്യൂരിറ്റി, റോബോട്ടിക്‌സ് & എ ഐ, സെമികണ്ടക്ടർ ടെക്നോളജി, മെക്കാട്രോണിക്‌സ് , മെക്കാനിക്കൽ, സിവിൽ എൻജിനിയറിംഗ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്. www.hindustanuniv.ac.in
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് പ്രവേശനം
രാജ്യത്തെ മികച്ച ഗവേഷണ സ്ഥാപനമായ ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ പി എച്ച്. ഡി, എം ടെക്ക് റിസർച്ച് പ്രോഗ്രാമുകൾക്കും, എം ടെക്ക്, എം. എസ് സി ലൈഫ് സയൻസ്, കെമിക്കൽ സയൻസ്, ബി ടെക്ക് മാത്തമാറ്റിക്സ് & കമ്പ്യൂട്ടിംഗ്, നാലു വർഷ ബി എസ് റിസർച്ച് പ്രോഗ്രാമിനും ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന നടപടികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. പി.ജി, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദ പ്രോഗ്രാമുകൾക്ക് മേയ് ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ ആറാണ് അവസാന തീയതി. CUET- യു.ജി, പി.ജി, ജാം തുടങ്ങിയ വിവിധ പ്രവേശന പരീക്ഷ സ്കോറുകൾ പ്രവേശനത്തിന് പരിഗണിക്കും. www.iisc.ac.in/admissions
സോഷ്യൽ സയൻസ് പഠനം -സാദ്ധ്യതകൾ വിലയിരുത്തണം
ലോകത്താകമാനം ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ലിബറൽ ആർട്സ് മേഖലയിൽ പുത്തൻ മാറ്റങ്ങൾ പ്രകടമാണ്. രാജ്യത്ത് പ്രസ്തുത വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. യു.ജി പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനവും, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികളിൽ ആറു ശതമാനത്തിന്റെയും വർദ്ധനവുണ്ട്. സോഷ്യൽ സയൻസ് കോഴ്സുകളിൽ ബി.എയ്ക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ബിരുദ, ബിരുദാനന്തര തലത്തിൽ വൻവർദ്ധന ദൃശ്യമാണ്.ബിരുദ പ്രോഗ്രാമുകളുടെ (യു.ജി ) എൻറോൾമെന്റ് വിലയിരുത്തിയാൽ അതിൽ ബി.എയ്ക്ക് ചേരുന്ന വിദ്യാർത്ഥികൾ റഗുലർ സ്ട്രീമിൽ 51 ശതമാനവും, വിദൂര വിദ്യാഭ്യാസത്തിൽ 75 ശതമാനവും വരും. എം.എയ്ക്കിത് യഥാക്രമം 12 ഉം 42 ശതമാനവുമാണ്. ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, അന്ത്രപ്പോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മീഡിയ സ്റ്റഡീസ്, മാസ്സ് മീഡിയ & കമ്മ്യൂണിക്കേഷൻ, ഫിലോസഫി, ഇന്ത്യൻ ഭാഷകൾ, വിദേശ ഭാഷകൾ മുതലായവയ്ക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. രാജ്യത്തു യുവതീ യുവാക്കളിൽ തൊഴിലില്ലായ്‌മ വർദ്ധിച്ചു വരുമ്പോൾ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച് ബിരുദ തലത്തിലും മാറ്റങ്ങൾ അവലംബിക്കേണ്ടതുണ്ട്.
Source link