സംരംഭങ്ങൾക്ക് കേന്ദ്രം പൂർണ പിന്തുണ നൽകും:പിയൂഷ് ഗോയൽ

പി. രാജീവ് എന്റെ സഹോദരനാണ്. രാജ്യസഭയിൽ പ്രതിപക്ഷത്ത് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഏറ്റവും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളാണ് നിങ്ങളുടെ മന്ത്രി രാജീവെന്ന് ഉറപ്പിച്ചു പറയുന്നു. കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസന സംരംഭങ്ങൾക്ക് കേന്ദ്രം പൂർണ പിന്തുണ നൽകും.
പിയൂഷ് ഗോയൽ
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
രാജ്യത്തിന് മാതൃകയായ ഒട്ടേറെ പദ്ധതികൾ കേരളത്തിന് സ്വന്തമാണ്. വാട്ടർ മെട്രോ അതിലൊന്നാണ്. എന്റെ സംസ്ഥാനമായ ഉത്തർപ്രദേശിൽ വാട്ടർമെട്രോ ആരംഭിക്കാൻ ശ്രമിക്കും.
ജയന്ത് ചൗധരി
കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യവികസന സഹമന്ത്രി
രാഷ്ട്രീയം നോക്കാതെ കേരളത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്കും വ്യാവസായിക മികവിലേക്കും നയിക്കുകയാണ് ലക്ഷ്യം.
വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ്
വിദ്യാഭ്യാസവും ആരോഗ്യവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ടൂറിസം ഉൾപ്പെടെ നിരവധി മേഖലകളിൽ കേരളത്തിന് വലിയ ഭാവിയുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ എല്ലാ സഹായവുമുണ്ടാകും.
നിതിൻ ഗഡ്കരി
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി
കേരളത്തിന്റെ വ്യാവസായികാന്തരീക്ഷത്തെ മാറ്റിമറിച്ച നിരവധി നിയമനിർമ്മാണ, നയ സംരംഭങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ സംരംഭക വർഷം പദ്ധതി ദേശീയ തലത്തിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പിണറായി വിജയൻ
മുഖ്യമന്ത്രി
Source link