‘കോൺഗ്രസ് ബിജെപിയുടെ ‘ബി’ടീമെന്ന് ഡൽഹി തെളിയിച്ചു’; രാഹുലിന് മറുപടിയുമായി മായാവതി

ന്യൂഡൽഹി ∙ ബിജെപിയുടെ ‘ബി’ടീമാണ് കോൺഗ്രസെന്ന് ഡൽഹി തിരഞ്ഞെടുപ്പു ഫലം തെളിയിച്ചുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് മായാവതിയിൽ നിന്ന് ഉണ്ടാകുന്നതെന്ന് റായ്ബറേലിയിലെ പര്യടനത്തിനിടെ രാഹുൽ നടത്തിയ പ്രസ്താവനയ്ക്കാണ് മായാവതി മറുപടി നൽകിയത്. സമീപനാളുകളിലായി മായാവതി എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പുകൾ ഫലപ്രദമായി നേരിടാത്തതെന്നാണ് ദലിത് വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ രാഹുൽ ചോദിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഎസ്പിയെ ഇന്ത്യാസഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസിനും എസ്പിക്കുമൊപ്പം ബിഎസ്പി കൂടിയുണ്ടായിരുന്നെങ്കിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരില്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു. വിദ്വേഷവും ജാതീയതയും നിറച്ച സമീപനമായിരുന്നു തങ്ങളോടു കോൺഗ്രസ് സ്വീകരിച്ചതെന്നാണ് മായാവതി മറുപടി നൽകിയത്.
Source link