വാട്ടർ മെട്രോ മാതൃക; ജയന്ത് ചൗധരി

കൊച്ചി: വാട്ടർ മെട്രോയെക്കുറിച്ച് പഠിക്കാനും ഉത്തർപ്രദേശിൽ നടപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യവികസന സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഇതുൾപ്പെടെ രാജ്യത്തിന് മാതൃകയായ ഒട്ടേറെ പദ്ധതികൾ കേരളത്തിന് സ്വന്തമാണ്.
ലോകത്തെ ഏറ്റവും വലിയ വാട്ടർമെട്രോ സംവിധാനമാണ് ഇവിടെയുള്ളത്. തന്റെ സംസ്ഥാനമായ ഉത്തർപ്രദേശിൽ വാട്ടർമെട്രോ വരണമെന്നാണ് ആഗ്രഹം.
കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും നിർദിഷ്ട എ.ഐ പാർക്കും അനുകരണീയമാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ ലോകോത്തരമാണ്. വ്യവസായ സൗഹൃദമാണ് സംസ്ഥാനം. മലയാളികൾ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും പോരാളികളുമാണ്. കേരള എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസും കേന്ദ്രപദ്ധതികൾക്ക് തുണയായി വന്നവയാണെന്നും ജയന്ത് ചൗധരി പറഞ്ഞു. മുൻപ്രധാനമന്ത്രി ചരൺസിംഗിന്റെ ചെറുമകനാണ് ജയന്ത്.
Source link