BUSINESS
കേരളവുമായി സഹകരിക്കാൻ താൽപര്യമെന്ന് യുഎഇ, ബഹ്റൈൻ മന്ത്രിമാർ; കേരളം വികസന കവാടമെന്ന് കേന്ദ്രമന്ത്രിയും

കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് യുഎഇ, ബഹ്റൈൻ മന്ത്രിമാർ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് (ഐകെജിഎസ്-2025) മന്ത്രിമാർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്തത്തില്‍ ശ്രദ്ധേയ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ യുഎഇ സാമ്പത്തികകാര്യ മന്ത്രി അദ്ബുള്ള ബിന്‍ തൗക് അല്‍ മാരി, യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും വ്യക്തമാക്കി.
Source link