KERALAM

സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ പങ്കുവച്ചു; പാലക്കാട് എൻജിനിയറിംഗ് വിദ്യാർത്ഥിക്കെതിരെ കേസ്

പാലക്കാട്: സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച എൻജിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദു എസ് കുമാറിനെതിരെയാണ് കേസെടുത്തത്.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഫോട്ടോ പങ്കുവച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. പ്രിൻസിപ്പലാണ് പരാതി പൊലീസിന് കെെമാറിയത്. യദുവിന്റെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐടി ആക്ട് 67എ പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ ടെലഗ്രാമിലൂടെ വിൽപന നടത്തിയെന്ന പരാതിയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരുന്നു. തിക്കോടി സ്വദേശി ആദിത്യ ദേവിനെതിരെയാണ്(18) കേസെടുത്തത്.

ക്ലാസ് മുറികളിൽ നിന്നും മറ്റും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ അവരറിയാതെ ആദിത്യ ദേവ് പകർത്തുകയായിരുന്നു.

തുടർന്ന് ടെലഗ്രാം ചാനൽ വഴി 39 രൂപയ്ക്ക് ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികളാണ് വിഷയം മാനേജ്‌മെന്റിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസിനെയും വിവരമറിയിച്ചു. സംഭവം അറിഞ്ഞയുടൻ തന്നെ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതോടൊപ്പം തന്നെ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.


Source link

Related Articles

Back to top button