INDIA

ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: 285 ലിങ്കുകള്‍ നീക്കം ചെയ്യണം, എക്സിനു റെയിൽവേയുടെ നോട്ടിസ്

ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: 285 ലിങ്കുകള്‍ നീക്കം ചെയ്യണം, എക്സിനു റെയിൽവേയുടെ നോട്ടീസ് | മനോരമ ഓൺലൈൻ ന്യൂസ് – Indian Railways Demands Removal of New Delhi Station Tragedy Footage from X | India News Malayalam | Malayala Manorama Online News

ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: 285 ലിങ്കുകള്‍ നീക്കം ചെയ്യണം, എക്സിനു റെയിൽവേയുടെ നോട്ടിസ്

ഓൺലൈൻ ഡെസ്ക്

Published: February 21 , 2025 07:22 PM IST

1 minute Read

ന്യൂഡൽഹി സ്റ്റേഷനിൽ ഇന്നലെ രാത്രി പ്രയാഗ്​രാജ് എക്സ്പ്രസിൽ കയറാനെത്തിയവരുടെ തിരക്ക്.

ന്യൂഡൽഹി ∙ ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിനോട് ആവശ്യപ്പെട്ടു. ദുരന്തം വ്യക്തമാക്കുന്ന 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യം. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  റെയിൽവേയുടെ അനാസ്ഥ കാരണമാണ് ദുരന്തമുണ്ടായതെന്ന ചർച്ച നടക്കുന്ന ലിങ്കുകൾക്കെതിരെയാണ് റെയിൽവേയുടെ നടപടി.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ 18 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളായിരുന്നു. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. ആദ്യമെത്തിയ ട്രെയിനിലേക്ക് ആളുകള്‍ കൂട്ടത്തോടെ കയറിയതാണ് അപകടകാരണമായത്. റെയിൽവേ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.

English Summary:
New Delhi Railway Station Tragedy: Indian Railways has requested the removal of over 285 links from X depicting the recent tragic incident at New Delhi station, which resulted in 18 deaths and numerous injuries due to severe overcrowding.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-technology-twitter mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews v6hq08hsn46p2bh1qjimbid8t mo-technology-socialmedia mo-auto-indianrailway


Source link

Related Articles

Back to top button