BUSINESS
കേരളത്തിൽ വമ്പൻ പദ്ധതികളൊരുക്കാൻ ലുലു; പ്രഖ്യാപനം ഉടനെന്ന് എം.എ. യൂസഫലി

കേരളത്തിൽ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന്റെ വികസനപദ്ധതികൾ ഏറെ സജീവമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ വൈകാതെ പ്രഖ്യാപിക്കും. കേരളത്തിലെ പ്രധാന നിക്ഷേപകരിൽ ഒന്നാണ് ലുലു എന്നതിൽ അഭിമാനമുണ്ട്. ഷോപ്പിംഗ് മോളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ലുലു കേരളത്തിൽ സ്ഥാപിച്ചു. ലോജ്സ്റ്റിക്സ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, കോൾഡ് സ്റ്റോറേജുകൾ എന്നിവയുമുണ്ട്. കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് സജ്ജമാക്കും.
Source link