BUSINESS

ഇന്ത്യയിൽ സ്വന്തം കട തുറക്കാൻ ഗൂഗിൾ; പരിഗണിക്കുന്നത് 3 നഗരങ്ങൾ, ഒന്ന് ദക്ഷിണേന്ത്യയിൽ


മുംബൈ∙ യുഎസിനു പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപനശാല  ഇന്ത്യയിൽ തുറക്കുന്നു. സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമാകും. ഡൽഹിയും മുംബൈയും ബെംഗളൂരുവുമാണ് പരിഗണനയിൽ. നിലവിൽ ഗൂഗിളിന് അഞ്ചു സ്റ്റോറുകളുള്ളത് എല്ലാം യുഎസിലാണ്. പിക്സൽ ഫോൺ, വാച്ച്, ഇയർബഡ്സ് എന്നിവയാണ് അവിടെ വിൽക്കുന്ന പ്രധാന ഉൽപന്നങ്ങൾ. രണ്ടു പതിറ്റാണ്ടു മുൻപേ ചില്ലറ വിൽപന വിപണിയിൽ സ്വന്തം സ്റ്റോറുകൾ തുറന്ന് നേട്ടം കൊയ്ത ആപ്പിളിന്റെ മാതൃകയാണ് ഗൂഗിൾ പിന്തുടരുന്നത്. ആപ്പിളിന് ലോകമാകെ അഞ്ഞൂറിലേറെ സ്റ്റോറുകളുണ്ട്.


Source link

Related Articles

Back to top button