BUSINESS
മേർസ്കുമായി കൈകോർക്കാൻ കൊച്ചിൻ ഷിപ്‌യാഡ്; ഓഹരികൾ നേട്ടത്തിൽ

കൊച്ചി ∙ കൊച്ചിൻ ഷിപ്‌യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങി ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിൽ സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ മേർസ്കിന്റെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവുമാകും സിഎസ്എൽ നിർവഹിക്കുകയെന്നാണു സൂചന. ഈ വർഷം തന്നെ മേർസ്കിന്റെ ആദ്യ കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഷിപ്‌യാഡിൽ എത്തിയേക്കും. ഇന്ത്യയെ ലോകോത്തര ഷിപ് ബിൽഡിങ് – റിപ്പയർ ഹബ്ബാക്കി മാറ്റുകയെന്ന കേന്ദ്രസർക്കാരിന്റെ നയത്തിനും മേർസ്ക് – സിഎസ്എൽ സഹകരണം ഊർജം നൽകും.
Source link