KERALAM

സെക്രട്ടേറിയറ്റിൽ പെഡസ്റ്റൽ ഫാൻ ഇളകിത്തെറിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നികുതി വകുപ്പ് ഓഫീസിൽ കറങ്ങിക്കൊണ്ടിരുന്ന പെഡസ്റ്റൽ ഫാൻ ഇളകിത്തെറിച്ചു. സമീപത്തെ സീറ്റിലിരുന്ന ജീവനക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഴയ നിയമസഭ മന്ദിരത്തിലെ ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം.

വലിയ ശബ്ദത്തോടെയാണ് ഫാനിന്റെ ലീഫും മൂടിയും ഇളകിത്തെറിച്ചത്. ഫാനിന്റെ ഒടിഞ്ഞ ഒരു ലീഫ് ജീവനക്കാരി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ മോണിറ്ററിൽ തുളച്ചുകയറി. ഫാൻ ഇളകിത്തെറിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. രണ്ട് മാസം മുമ്പ് സെക്രട്ടേറിയറ്റ് അനക്സിലെ തദ്ദേശവകുപ്പ് ഓഫീസിലെ ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന് മുമ്പ് സെക്രട്ടേറിയറ്രിൽ സീലിംഗും അടർന്നു വീണിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ജീവനക്കാരെ ആശങ്കയിലാക്കി. അതേസമയം,​ സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങളിലടക്കം കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.


Source link

Related Articles

Back to top button