KERALAM
ആശാ വർക്കർ സമരം: കോടതിയലക്ഷ്യ ഹർജി പ്രത്യേക ബെഞ്ചിന്

കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ ധർണയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. ഇതിനായി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദ്ദേശം നൽകി. റോഡും നടപ്പാതയും തടഞ്ഞുള്ള ധർണ കഴിഞ്ഞ 10 മുതലായിരുന്നു. വഞ്ചിയൂർ സി.പി.എം സമ്മേളനത്തിലടക്കം നിയമലംഘനം ചൂണ്ടിക്കാട്ടിയ മരട് സ്വദേശി എൻ. പ്രകാശ് തന്നെയാണ് സമരക്കാരെയും പ്രാസംഗികരായെത്തിയ രമേശ് ചെന്നിത്തല ഉൾപ്പെടെ 13 പേരെയും എതിർകക്ഷികളാക്കി ഹർജി സമർപ്പിച്ചത്. സമാനമായ ഹർജികൾ കേൾക്കുന്ന ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ച് ഇനി കേസ് പരിഗണിക്കും.
Source link