KERALAM

വരൾച്ച ബാധിത പ്രദേശം കൂടുതൽ കാസർകോട്ട്, വരൾച്ച മാപ്പ് തയ്യാറാക്കി

കോഴിക്കോട്: ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ളത് കാസർകോട്ട്. കുറവ് കോട്ടയത്തും. സംസ്ഥാനത്ത് തയ്യാറാക്കിയ വരൾച്ചാ മാപ്പിലാണിത്. എല്ലാ ജില്ലകളിലെയും ചില ഭാഗങ്ങളിൽ (ഗ്രാമ, നഗരങ്ങളിലടക്കം) പ്രത്യേകിച്ച്, വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നതായും കണ്ടെത്തി.

വേനൽക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന പഞ്ചായത്തുകളെ കൃത്യമായി കണ്ടെത്താനും മുൻകരുതലുകൾ സ്വീകരിക്കാനുമാണ് മാപ്പ് തയ്യാറാക്കിയത്. കോഴിക്കോട് ആസ്ഥാനമായുള്ള കേന്ദ്ര ജല വികസന വിനിയോഗ കേന്ദ്രം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്ര്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പഠനം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിലാണ് മാപ്പ് തയ്യാറാക്കിയത്.

വിവിധ ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. പ്രധാന ജലസ്രോതസുകളായ കിണറുകൾ, കുഴൽക്കിണറുകൾ, നദികൾ എന്നിവയെ അടക്കം വരൾച്ച ബാധിച്ചിട്ടുണ്ട്. ജലദാരിദ്ര്യ സൂചികയിൽ പല പഞ്ചായത്തുകളും മോശം മുതൽ ശരാശരിവരെയുള്ള വിഭാഗത്തിലാണ്.

കാലാവസ്ഥ വിശകലനം

ചെയ്ത് പഠനം

ജലക്ഷാമമുള്ള പഞ്ചായത്തുകളെ കണ്ടെത്തി കാലാവസ്ഥ വിശകലനം ചെയ്താണ് ഹോട്ട്‌ സ്‌പോട്ടുകൾ തയ്യാറാക്കിയത്. മുൻവർഷങ്ങളിൽ വരൾച്ച ബാധിച്ച സ്ഥലങ്ങൾ, വരൾച്ചക്കാലത്തും ശുദ്ധജല ക്ഷാമം നേരിടാത്ത സ്ഥലങ്ങൾ, വേനലിന്റെ തുടക്കം മുതൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ശുദ്ധജല പ്രതിസന്ധി, ജലസ്രോതസുകളുടെ പൊതുസ്ഥിതി തുടങ്ങിയവ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിൽ ഭൂഗർഭ

ജല ശോഷണം

1.കണ്ണൂരിൽ ഭൂഗർഭജല ശോഷണവും ഉപ്പുവെള്ളം കയറുന്നതും ജലക്ഷാമത്തിന് കാരണമാകുന്നു

2.വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ അപര്യാപ്തമായ വിതരണ ശൃംഖല പലയിടത്തും ജലലഭ്യതയെ ബാധിക്കുന്നു


Source link

Related Articles

Back to top button