KERALAM

കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി; അഞ്ച് പേർക്ക് പരിക്ക്‌

കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം.


തെയ്യം കാണാൻ നിന്നിരുന്ന ആൾക്കൂട്ടത്തിനിടയിലേക്കാണ് അമിട്ട് വീണത്. പന്ത്രണ്ടുകാരനടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Source link

Related Articles

Back to top button