BUSINESS
തൽകാലം ആശ്വാസം! റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി സ്വർണം, ഇന്നു വിലയിൽ മികച്ച കുറവ്

ഇന്നലെ കുതിച്ചുകയറി പുത്തൻ റെക്കോർഡിട്ട സ്വർണവില ഇന്നു താഴ്ന്നിറങ്ങി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വില ഗ്രാമിന് 8,025 രൂപയും പവന് 64,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയരുകയും കേരളത്തിലെ സർവകാല റെക്കോർഡ് കുറിക്കുകയും ചെയ്തിരുന്നു. 64,560 രൂപയിലായിരുന്നു ഇന്നലെ പവൻ വ്യാപാരം; ഗ്രാം 8,070 രൂപയിലും.18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,605 രൂപയായി. ഇന്നലെ ഉയർന്ന വെള്ളി വിലയിൽ ഇന്നു മാറ്റമില്ല; ഗ്രാമിന് 108 രൂപ. രാജ്യാന്തര സ്വർണവില ലാഭമെടുപ്പിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരമായ 2,954 ഡോളറിൽ നിന്ന് 2,927 ഡോളറിലേക്ക് താഴ്ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും മെച്ചപ്പെടുന്ന സൂചന നൽകിയതുമാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
Source link