INDIA

വ്യാജരേഖയിൽ സർക്കാർ ഫ്ലാറ്റ്: എൻസിപി മന്ത്രിക്ക് 2 വർഷം തടവ്

വ്യാജരേഖയിൽ സർക്കാർ ഫ്ലാറ്റ്: എൻസിപി മന്ത്രിക്ക് 2 വർഷം തടവ് | മഹാരാഷ്ട്ര | എൻസിപി | തട്ടിപ്പ് | മനോരമ ഓൺലൈൻ ന്യൂസ് – NCP Minister, Sentenced to Two Years in Fraud Case | NCP | Maharashtra | Fraud | Malayala Manorama Online News

വ്യാജരേഖയിൽ സർക്കാർ ഫ്ലാറ്റ്: എൻസിപി മന്ത്രിക്ക് 2 വർഷം തടവ്

മനോരമ ലേഖകൻ

Published: February 21 , 2025 07:54 AM IST

1 minute Read

1. മണിക്‌റാവു കൊക്കാട്ടെ (Photo : X), 2. എൻസിപി പതാക (Photo : Special Arrangement)

മുംബൈ ∙ മുപ്പതു വർഷം മുൻപുള്ള വഞ്ചനാ കേസിൽ കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്‌റാവു കൊക്കാട്ടെയ്ക്ക് നാസിക് കോടതി രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. സഹോദരൻ സുനിൽ കൊക്കാട്ടെയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

1995ൽ വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഇരുവരും ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് ആരോപിച്ച് മുൻ മന്ത്രി ടി.എസ്.ദിഘോളെ നൽകിയ പരാതിയിലാണ് കേസ്. ജാമ്യം ലഭിച്ചതായും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ശിക്ഷാവിധിക്കു പിന്നാലെ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വന്തമായി ഫ്ലാറ്റുകൾ ഇല്ലെന്നും താഴ്ന്ന വരുമാനക്കാരുടെ വിഭാഗത്തിൽപ്പെട്ടവരാണെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ക്വോട്ടയിൽ കോക്കാട്ടെ സഹോദരങ്ങൾ യെവ്‌ലാക്കർ കോളജ് റോഡിൽ രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കി. ഇതിൽ ക്രമക്കേട് ആരോപിച്ചാണ് ദിഘോളെ പരാതി നൽകിയത്.

എൻസിപി (അജിത് വിഭാഗം) നേതാവും പൊതുവിതരണ മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ ബീഡിൽ സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നതിനിടെയാണു പാർട്ടിയിലെ മറ്റൊരു നേതാവിനെ വഞ്ചനക്കേസിൽ കോടതി ശിക്ഷിച്ചിരിക്കുന്നത്.

English Summary:
NCP Minister, Sentenced to Two Years in Fraud Case: Nashik Court Convicts Agriculture Minister Manikrao Kokate in 30-Year-Old Fraud

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-politics-parties-ncp 39ds2hh2uc31edoh4adm68s0h mo-news-national-states-maharashtra mo-crime-fraud


Source link

Related Articles

Back to top button