ഗൂഢാലോചന വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതും എഫ്ഐആർ ആകാം: സുപ്രീം കോടതി

ഗൂഢാലോചന വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതും എഫ്ഐആർ ആകാം: സുപ്രീം കോടതി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | second FIR | FIR | Rajasthan Bio-fuel Authority | Surendra Singh Rathore | Supreme Court – Supreme Court: If a conspiracy is revealed, a second FIR can be filed for the same incident. | India News, Malayalam News | Manorama Online | Manorama News
ഗൂഢാലോചന വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതും എഫ്ഐആർ ആകാം: സുപ്രീം കോടതി
മനോരമ ലേഖകൻ
Published: February 21 , 2025 03:03 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ ആദ്യ എഫ്ഐആറിൽ സൂചിപ്പിച്ച സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തിൽ വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതൊരു എഫ്ഐആർ കൂടി റജിസ്റ്റർ ചെയ്യാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.
രാജസ്ഥാനിലെ ബയോ-ഫ്യുവൽ അതോറിറ്റിയുടെ സിഇഒയ്ക്കെതിരായ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. ബയോ-ഡീസൽ വിൽപനയ്ക്കു ലീറ്ററിന് 2 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിനു പ്രതി സുരേന്ദ്ര സിങ് റാത്തോഡിനെതിരെ 2022 ഏപ്രിൽ 4ന് ആദ്യ കേസ് ചുമത്തി. പമ്പുകൾക്കു ലൈസൻസ് നൽകുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ 2022 ഏപ്രിൽ 14നും കേസെടുത്തു. എന്നാൽ, രണ്ടാമത്തെ എഫ്ഐആർ നിയമവിരുദ്ധമാണെന്നു ഹൈക്കോടതി വിധിച്ചതാണ് സുപ്രീം കോടതി റദ്ദാക്കിയത്.
രണ്ടാമത്തെ എഫ്ഐആർ 5 സാഹചര്യങ്ങളിൽ∙ എതിർപരാതിയോ ആദ്യം റജിസ്റ്റർ ചെയ്തതിൽനിന്നു വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്താൽ.∙ ഒരേ സാഹചര്യത്തിൽനിന്നു രൂപപ്പെട്ട കുറ്റകൃത്യമെങ്കിൽ.∙ ആദ്യത്തെ എഫ്ഐആറും അല്ലെങ്കിൽ കേസിലെ വസ്തുതകളും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണത്തിലോ മറ്റോ തെളിഞ്ഞാൽ.∙ അന്വേഷണവും കേസുമായി ബന്ധപ്പെട്ട ആളുകളും പുതിയ വസ്തുതയോ സാഹചര്യമോ വെളിച്ചത്തു കൊണ്ടുവന്നാൽ.∙ കുറ്റകൃത്യം സമാനമായാലും വ്യത്യസ്ത സംഭവങ്ങളെങ്കിൽ.
English Summary:
Supreme Court: If a conspiracy is revealed, a second FIR can be filed for the same incident.
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 29nka1s6kfnionlma25nbk5fgq 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-national-states-rajasthan
Source link