BUSINESS

ന്യൂ ടാക്സ് റെജിമിലേക്ക് ഇനി ആര്‍ക്കൊക്കെ മാറാം? അങ്ങോട്ടുമിങ്ങോട്ടും കളം മാറ്റാനാകുമോ?


ഈ വര്‍ഷത്തെ ബജറ്റില്‍ ന്യൂ ടാക്‌സ് റെജിം സ്വീകരിക്കുന്ന 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണല്ലോ. ഈ ഇളവ് അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് പ്രാബല്യത്തിലാവുക. അതായത് 2025-26 സാമ്പത്തിക വര്‍ഷം മുതല്‍. നടപ്പു സാമ്പത്തിക വര്‍ഷം അതായത് 2024-25 വര്‍ഷം 7 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെയാണ് നികുതി ബാധ്യതയില്‍ നിന്ന് റിബേറ്റിലൂടെ ഒഴിവാക്കിയിരിക്കുന്നത്.അടുത്തവര്‍ഷം എല്ലാവരും ന്യൂ റെജിമിലേക്ക് മാറുമെന്നതിന് സംശയമില്ല. എന്നാല്‍ ഈ വര്‍ഷം ഏത് റെജിം സ്വീകരിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഈ വര്‍ഷം ഓള്‍ഡ് റെജിം സ്വീകരിച്ചാല്‍ അടുത്തവര്‍ഷം ന്യൂ റെജിമിലേക്ക് മാറാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ഈ ആശങ്കയാല്‍ നടപ്പുവര്‍ഷം കൂടുതല്‍ ലാഭം ഓള്‍ഡ് റെജിം ആണെങ്കിലും ന്യൂ റെജിം സ്വീകരിച്ചേക്കാം എന്ന് തീരുമാനിച്ചിരിക്കുന്നവരും ഉണ്ട്.


Source link

Related Articles

Back to top button