BUSINESS
മരുന്നിനും വാഹനത്തിനും 25% തീരുവയേർപ്പെടുത്തുമെന്ന് ട്രംപ്

വാഹന, ഫാർമസ്യൂട്ടിക്കൽ, സെമികണ്ടക്ടർ മേഖലകളിലും 25% ഇറക്കുമതിത്തീരുവ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഹനത്തിന്റെ തീരുവ സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 2നായിരിക്കും. ഫാർമ, ചിപ് ഇറക്കുമതിത്തീരുവ സംബന്ധിച്ച പ്രഖ്യാപനം പിന്നീടായിരിക്കും. ഫാർമ, ചിപ് ഇറക്കുമതിക്ക് ഏർപ്പെടുത്താൻ പോകുന്ന തീരുവ 25 ശതമാനത്തിനു മുകളിലായിരിക്കുമെന്നും ട്രംപ് സൂചന നൽകുന്നുണ്ട്. ഇന്ത്യ അമേരിക്കയിലേക്ക് വൻതോതിൽ മരുന്നുകൾ കയറ്റി അയയ്ക്കുന്നുണ്ട്. സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 25% തീരുവ മാർച്ച് 12 മുതലാണ് പ്രാബല്യത്തിലാകുക. പുതിയ നികുതി സൂചന ഫാർമ കമ്പനി ഓഹരികളെ നഷ്ടത്തിലാക്കി.
Source link