INDIA

ഡൽഹി മന്ത്രിസഭ: പ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രിക്ക്; ജലവും പൊതുമരാമത്തും പർവേശ് വർമയ്ക്ക്


ന്യൂഡൽഹി∙ ഡൽഹിയിൽ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത–ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്.  ഉപമുഖ്യമന്ത്രി പർവേശ് വർമയ്ക്ക് ജല വകുപ്പ് ലഭിച്ചു. ഇതിനൊപ്പം ജലസേചനം, പ്രളയ നിയന്ത്രണ വകുപ്പും പർവേശ് വർമയ്ക്കാണ്. യമുനാനദി ശുചീകരണമുൾപ്പെടെയുള്ള ചുമതലകൾ ഇതിൽ ഉൾപ്പെടും. കപിൽ മിശ്രയാണ് നിയമ മന്ത്രി.

മന്ത്രിമാരും വകുപ്പുകളും

രേഖ ഗുപ്ത (മുഖ്യമന്ത്രി)– ധനം, ആസൂത്രം, റവന്യൂ, സർവീസസ്, ലാൻഡ് ആൻഡ് ബിൽഡിങ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, വിജിലൻസ്, പൊതുഭരണം, മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ
∙ പർവേശ് വർമ– പൊതുമരാമത്ത്, നിയമസഭ, ജലം, ജലസേചനം–പ്രളയ നിയന്ത്രണം, ഗുരുദ്വാര തിരഞ്ഞെടുപ്പ്

∙ ആശിഷ് സൂദ്– ആഭ്യന്തരം, ഊർജം, വിദ്യാഭ്യാസം
∙ മജീന്ദർ സിങ് സിർസ– ഭക്ഷ്യ–പൊതുവിതരണം, വനം–പരിസ്ഥിത, വ്യവസായം

∙ രവീന്ദർ സിങ്–സാമൂഹിക ക്ഷേമം, പട്ടിക ജാതി–പട്ടിക വർഗ ക്ഷേമം, സഹകരണം, തിരഞ്ഞെടുപ്പ്
∙ കപിൽ മിശ്ര– നിയമം, തൊഴിൽ, വികസനം, ടൂറിസം, സാംസ്കാരികം

∙ പങ്കജ് കുമാർ സിങ്– ആരോഗ്യം, ഗതാഗതം, ഐടി


Source link

Related Articles