തപാൽ വകുപ്പിന്റെ മഹാ സുരക്ഷാ ഡ്രൈവ് , ഇൻഷുറൻസ് പരിരക്ഷ എല്ലാവർക്കും


തപാൽ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ, “ഏവർക്കും ഇൻഷുറൻസ് പരിരക്ഷ” എന്ന ലക്ഷ്യത്തോടെയുള്ള “മഹാസുരക്ഷ ഡ്രൈവ്” എന്ന പദ്ധതി  സംസ്ഥാനമൊട്ടാകെ വിപുലമായി നടക്കുന്നു.ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെ ഉള്ള വാർഷിക പ്രീമിയത്തിൽ, 15 ലക്ഷം രൂപയുടെ  ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ ( 2 ലക്ഷം ഡിഡക്റ്റിബിൾ ) ,  3 ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാൻ എന്നീ പദ്ധതികൾ  ലഭ്യമാണ്. ഇവ കൂടാതെ വാഹന ഇൻഷുറൻസ് വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഈ ഡ്രൈവിന്റെ ഭാഗമാണ്.  


Source link

Exit mobile version