ഫ്രീ സ്റ്റൈൽ ചെസ്സ് കളിക്കാരെ പണം കൊണ്ട് മൂടുന്നു, ഫിഡെക്ക് പകരമാകുമോ?


ചെസ്സ് ലോകത്തിൽ പുതിയ ആവേശം നിറച്ചു കൊണ്ട് ഫ്രീ സ്റ്റൈൽ ചെസ്സ് മത്സരങ്ങൾ കഴിഞ്ഞു. 2025 ലെ വീസെൻഹൗസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ് സ്ലാം ജർമനിയിൽ നിന്നുള്ള  ഗ്രാൻഡ് മാസ്റ്റർ വിൻസെന്റ് കൈമർ നേടി. ലോകത്തിലെ   മുൻനിരയിലുള്ള ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ പലരും ഫ്രീ സ്റ്റൈൽ ചെസ് മത്സരത്തിൽ പങ്കെടുത്തു. ലോകചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷിന് ഫ്രീ സ്റ്റൈൽ ചെസ്സിൽ ഒരു മത്സരത്തിലും ജയിക്കാനായില്ല. ഫൈനലിൽ വിൻസെന്റ് കൈമർ ഫാബിയാനോ കറുവാനയെ പരാജയപ്പെടുത്തി കിരീടം നേടിയപ്പോൾ  കൈമറിന് 200,000 ഡോളർ ആണ് സമ്മാന തുകയായി ലഭിച്ചത്.  കറുവാനയ്ക്ക് 140,000 ഡോളർ ലഭിച്ചു.ഫ്രീസ്റ്റൈൽ ചെസ് പ്ലെയേഴ്‌സ് ക്ലബ്ബിന്റെ ഭാഗമായ അർജുൻ എറിഗൈസിക്ക്  27,132 ഡോളർ ലഭിച്ചു.


Source link

Exit mobile version