ഓട്ടോഗ്രാഫിനു എ ഐ ട്രെയിലർ; 21 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം തിയറ്ററുകളിലേക്ക്

ഓട്ടോഗ്രാഫിനു എ ഐ ട്രെയിലർ; 21 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം തിയറ്ററുകളിലേക്ക്
പുതിയ എ ഐ ട്രെയിലറിനൊപ്പമാണ് റീ റിലീസിന്‍റെ കാര്യം അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ആര്‍ പാര്‍ഥിപന്‍, ലോകേഷ് കനകരാജ്, പ്രസന്ന, സ്നേഹ, ശശികുമാര്‍, പാണ്ഡിരാജ്, സമുദ്രക്കനി, പാ രഞ്ജിത്ത്, ആരി അര്‍ജുനന്‍. ചിമ്പുദേവന്‍, വിജയ് മില്‍ട്ടണ്‍ തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് റീ റിലീസ് പ്രഖ്യാപനം എത്തിയത്. ഡ്രീം തിയറ്റേഴ്സിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചതും ചേരന്‍ ആയിരുന്നു. തന്‍റെ വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ക്ഷണിക്കാനായി സെന്തില്‍ കുമാര്‍ എന്ന നായക കഥാപാത്രം ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. ഒരു പരസ്യ ഏജന്‍സി നടത്തുകയാണ് ഇദ്ദേഹം. ഈ യാത്രയ്ക്കിടെ മുന്‍കാല ജീവിതത്തില്‍ നിന്ന് പലരെയും അദ്ദേഹം കണ്ടുമുട്ടുന്നു. തന്‍റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച് ഓര്‍ക്കാനും ഈ യാത്ര കാരണമാകുന്നു.
Source link