KERALAM

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കില്ല, വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി

കോഴിക്കോട്: കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണ്. വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡിന്റെ കോഴിക്കോട് ഡിവിഷണൽ ബോർഡ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവരുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതാണ് കേന്ദ്ര വഖഫ് നിയമ ഭേദഗതി. വഖഫിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലെ പ്രചാരണങ്ങൾ വലിയതോതിൽ ഉണ്ടായി. എന്നാൽ സർക്കാർ അത്തരത്തിൽ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവർന്നെടുക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അത് ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശാസ്ത്ര ഗവേഷണത്തിനും ശാസ്‌ത്ര പഠനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ മറ്റൊരു ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. ശാസ്ത്ര മുന്നേറ്റത്തിനായി കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയിട്ടും ഇന്നും സമൂഹത്തിന്റെ സയന്റിഫിക് ടെമ്പർ അത്രകണ്ട് വികസിക്കുന്നതായി കാണുന്നില്ല. നരബലിയും മറ്റും സമൂഹത്തിലുണ്ടാകുന്നു. അവയ്ക്ക് കാരണമാകുന്ന അന്ധവിശ്വാസങ്ങൾ പെരുകുകയാണ്. ഇത് സമൂഹത്തിന്റെ ഒരു വശമാണെന്ന് നാം കാണണം. ശാസ്ത്രത്തിന്റെ ജനകീയവത്കരണമാണ് സയന്റിഫിക് ടെമ്പർ ഉയർത്താനുള്ള കാര്യക്ഷമമായ ഉപാധി. ജനകീയ കലകൾ എന്നപോലെ സകല ജനങ്ങൾക്കും പ്രാപ്യമാകുന്ന വിധത്തിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം നമുക്ക് ഏറ്റെടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button