‘പതിവായി അപമാനം, ഭർതൃമാതാവിനെ കൊല്ലാൻ മരുന്ന് നൽകണം’: ഡോക്ടറോട് യുവതി, കേസ്

‘പതിവായി അപമാനം, ഭർതൃമാതാവിനെ കൊല്ലാൻ മരുന്ന് നൽകണം’: ഡോക്ടറോട് യുവതി, കേസ് | ബെംഗളുരു | കൊലപാതക ശ്രമം | മനോരമ ഓൺലൈൻ ന്യൂസ് – Bengaluru Doctor Reports Woman for Seeking Murder Help Online | Bengaluru | Murder Attempt | Malayala Manorama Online News
‘പതിവായി അപമാനം, ഭർതൃമാതാവിനെ കൊല്ലാൻ മരുന്ന് നൽകണം’: ഡോക്ടറോട് യുവതി, കേസ്
മനോരമ ലേഖകൻ
Published: February 20 , 2025 09:30 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Creditline: Reuters)
ബെംഗളൂരു ∙ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ മരുന്നു നൽകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർക്കു സന്ദേശം അയച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണു വിചിത്ര ആവശ്യമുന്നയിച്ചു സമൂഹമാധ്യമത്തിലൂടെ പല തവണ സന്ദേശമയച്ചത്.
ഡോക്ടർമാരുടെ ജോലി ജീവൻ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനിൽ വ്യക്തമാക്കിയെങ്കിലും ഭർതൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. അതോടെ, സുനിൽ ഹെബ്ബി പൊലീസിനെ സമീപിച്ചു.
സന്ദേശം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ സുനിൽ ആരോഗ്യ, സാമൂഹിക വിഷയങ്ങളിൽ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.
English Summary:
Bengaluru Doctor Reports Woman for Seeking Murder Help Online: A Bengaluru doctor, Dr. Sunil Kumar, reported a woman named Sahana to the police after she contacted him on social media requesting medication to kill her mother-in-law.
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-news-national-states-karnataka mo-crime-murder qgdlcmaqack8q3hudsq5apoof
Source link