ചെന്നൈ ∙ തന്നെ ‘മച്ചാൻ’ എന്നു വിളിക്കരുതെന്നു പറഞ്ഞതിൽ പ്രകോപിതനായി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം. മിനി ട്രക്ക് ഡ്രൈവറായിരുന്ന അരുണിനെ 2014ൽ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.തനിക്ക് സഹോദരിമാരുള്ളതിനാൽ മച്ചാനെന്നു വിളിക്കരുതെന്ന് വിജയകുമാറിന് അരുൺ താക്കീതു നൽകിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് വിജയകുമാർ കൊടുങ്ങയൂരിലെ വീട്ടിലെത്തി, ഉറങ്ങിക്കിടന്ന അരുണിനെ കുത്തുകയും തലയിൽ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. അരുൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. അതിക്രൂരമായ കൊലപാതകമാണെന്നു നിരീക്ഷിച്ചാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
Source link
‘സഹോദരിമാരുണ്ട്, മച്ചാനെന്ന് വിളിക്കരുത്’: സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം
