KERALAM

ശിവഗിരി തീർത്ഥാടന സംഗമം അജ്മാനിൽ

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം യു.എ.ഇ സേവനത്തിന്റെ നേതൃത്വത്തിൽ യു.എ.ഇ.യിലെ എട്ട് എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും 90 ശാഖകളുടെയും നേതൃത്വത്തിൽ 15-ാമത് ശിവഗിരി തീർത്ഥാടന സംഗമം അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു.

.ശിവഗിരി തീർത്ഥാടനത്തിന് സമാനമായ ആചാരാനുഷ്ടാനങ്ങളോടും, വിവിധ വൈദിക ചടങ്ങുകളോടും,പദയാത്ര, സമ്മേളനങ്ങൾ, വിവിധ തീർത്ഥാടന ലക്ഷ്യ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ , അന്നദാനം വിവിധ കലാപരിപാടികൾ എന്നിവ നടന്നു.യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 3000ൽ പരം പേർ പങ്കെടുത്തു.

തീർത്ഥാടന സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഹെഡ് ഓഫ് ചാൻസെറി ആൻഡ് കോൺസുൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ദുബായ് ബിജേന്ദർ സിംഗ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം യു.എ.ഇ വൈസ് ചെയർമാനും ആക്റ്റിംഗ് സെക്രട്ടറിയുമായ പ്രസാദ് ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണവും, യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യ പ്രഭാഷണവും നടത്തി. യോഗം യു.എ.ഇ കോ-ഓർഡിനേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി, സെൻട്രൽ കമ്മിറ്റി ഫിനാൻസ് കൺവീനർ ജെ.ആർ.സി ബാബു, യൂത്ത് മൂവ്മെന്റ് യു.എ.ഇ കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം കൺവീനർ ജയശ്രീ അനിമോൻ,​ശിവഗിരി തീർത്ഥാടന സംഗമം ജനറൽ കൺവീനർ ഷൈൻ കെ ദാസ് ,​സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുരേഷ് തിരുക്കുളം തുടങ്ങിയർ പങ്കെടുത്തു. തീർത്ഥാടന സംഗമത്തോടനുബന്ധിച്ച് നടത്തിയ ഗുരുദേവ കൃതികളുടെ പാരായണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകുന്നേരം നടന്ന സർവ്വ ഐശ്വര്യ പൂജയോടെയും മംഗളാരതിയോടെയും തീർത്ഥാടന സംഗമത്തിന് സമാപനം കുറിച്ച് ധർമ്മ പതാക ഉയർത്തി.


Source link

Related Articles

Back to top button