INDIALATEST NEWS

‘മൃത്യു കുംഭ്’: മമതയുടെ പരാമർശത്തിൽ വിവാദം


കൊൽക്കത്ത / പ്രയാഗ്​രാജ് ∙ മഹാ കുംഭമേളയിലെ അസൗകര്യങ്ങളെപ്പറ്റി ബംഗാൾ മുഖ്യമന്ത്രി നടത്തിയ ‘മൃത്യു കുംഭ്’ പരാമർശത്തിന്റെ പേരിൽ വിവാദം. കുംഭമേളയിലെ തിക്കിലും തിരക്കിലും 30 പേർ മരിച്ചതും ഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ചതും യുപി സർക്കാരിന്റെ പിഴാവാണെന്നാണ് മമത പറഞ്ഞത്.‌സനാതന ധർമത്തിന് അപമാനകരമായ പരാമർശം നടത്തിയ മമത മാപ്പു പറയണമെന്ന് ശ്രീ പഞ്ചായതി അഖാഡ മഹാനിർവാണി മഹന്ത് ജമുനാ പുരി പറഞ്ഞു. ഹിന്ദുക്കളുടെ ‘മൃത്യു പ്രദേശ്’ ആയി ബംഗാൾ മാറിയെന്ന് ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അരുൺ ഗിരി വിമർശിച്ചു. അതേസമയം മമത ബാനർജി പറഞ്ഞത് സത്യമാണെന്ന് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മഹാരാജ് പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. മമത പറഞ്ഞത് പൂർണമായും ശരിയാണെന്ന് സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.  ഭീകരബന്ധം തെളിയിച്ചാൽ രാജിവയ്ക്കാം: മമത  കൊൽക്കത്ത ∙ ബംഗ്ലദേശിലെ മതമൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാമെന്ന് മമത ബിജെപിയെ വെല്ലുവിളിച്ചു. ബംഗ്ലദേശിലെയും കശ്മീരിലെയും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മമത. മതം വിറ്റഴിക്കേണ്ട വസ്തുവല്ല. ബിജെപി മതത്തെ വിൽപനച്ചരക്കാക്കുന്നു– മമത ആരോപിച്ചു.


Source link

Related Articles

Back to top button