Site icon onlinekeralanews.com

ആഡംബര ജീവിതവും കോടികളുടെ കടവും വിനയായി; ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം


ബംഗളൂരു: കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു. ബംഗളൂരു നഗരത്തിന് സമീപം മലേനഹള്ളിയിലാണ് ദാരുണ സംഭവം. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തങ്ങളെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ കുടുംബം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു.


Source link
Exit mobile version