BUSINESS
വളപ്പില വീണ്ടും ഒന്നാമത്; നേട്ടത്തിന്റെ രജതജൂബിലി

കോട്ടയം ∙ മലയാള മനോരമയ്ക്കു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരസ്യങ്ങൾ നൽകിയ കേരളത്തിലെ പരസ്യ ഏജൻസികൾക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. വളപ്പില കമ്യൂണിക്കേഷൻസ്, ആഡ് വേൾഡ് അഡ്വർടൈസിങ്, ചാവറ ആഡ് മീഡിയ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തുടർച്ചയായി 25-ാം തവണയാണ് വളപ്പില കമ്യൂണിക്കേഷൻസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. മനോരമയിൽ നടന്ന ചടങ്ങിൽ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പുരസ്കാരങ്ങൾ സമ്മാനിച്ചു.
Source link