KERALAM

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു; സംഭവം വയനാട്ടിൽ

കൽപ്പറ്റ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.


Source link

Related Articles

Back to top button