BUSINESS

മുന്നേറാനാകുന്നില്ല, വിപണിയിൽ സർവത്ര സമ്മർദങ്ങൾ


ട്രംപിന്റെ പുതിയ താരിഫ് ‘പ്രഖ്യാപനങ്ങൾ’ വന്നതിനെ തുടർന്ന് ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ആശ്വാസ മുന്നേറ്റം നടത്തിയെങ്കിലും ഐടി, ഫാർമ, ഓട്ടോ മേഖലയിലെ സമ്മർദ്ദത്തിൽ നേട്ടങ്ങൾ കൈവിട്ടു. ഇന്നലെ ആഭ്യന്തര ഫണ്ടുകൾക്കൊപ്പം വിദേശ ഫണ്ടുകളും വാങ്ങലുകാരായതും റഷ്യ-അമേരിക്ക ചർച്ച വിജയമായതും ഖത്തറിന്റെ നിക്ഷേപ പ്രഖ്യാപനങ്ങളും ഇന്ത്യൻ വിപണിയിൽ ആത്മവിശ്വാസം തിരികെ കൊണ്ടു വന്നു.ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ ഇന്ത്യൻ വിപണിയെ നയിച്ചപ്പോൾ ഐടി, ഫാർമ, ഓട്ടോ സെക്ടറുകളുടെ വീഴ്ചയാണ് വിപണിക്ക് കെണിയായത്. ടിസിഎസും, ഇൻഫോസിസും ഇന്ന് 2%ൽ കൂടുതൽ വീണതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തിയത്. 


Source link

Related Articles

Back to top button