ഡൽഹിയുടെ തലപ്പത്ത് വീണ്ടും വനിത: രേഖ ഗുപ്ത മുഖ്യമന്ത്രി, കേജ്‍രിവാളിനെ വീഴ്ത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രി

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി – BJP designated Rekha Gupta as Delhi Chief Minister | മനോരമ ഓൺലൈൻ ന്യൂസ് – Delhi Chief Minister | Rekha Gupta | BJP | AAP | Latest News | Manorama Online News
ഡൽഹിയുടെ തലപ്പത്ത് വീണ്ടും വനിത: രേഖ ഗുപ്ത മുഖ്യമന്ത്രി, കേജ്‍രിവാളിനെ വീഴ്ത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രി
ഓൺലൈൻ ഡെസ്ക്
Published: February 19 , 2025 08:12 PM IST
Updated: February 19, 2025 08:17 PM IST
1 minute Read
രേഖ ഗുപ്ത. Photo: https://rekhagupta.in/
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്.
വൈകീട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് എംഎൽഎമാരുമായി സംഘം ചർച്ച നടത്തിയാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. നാളെ തന്നെ രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ. അരവിന്ദ് കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.
27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയത് എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു പാർട്ടി. മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ ഇനി സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടെ കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, സിനിമാ താരങ്ങൾ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ ഒട്ടേറെ പേർ നാളെ നടക്കുന്ന സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കും. ഡൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
English Summary:
Rekha Gupta Delhi Chief Minister: BJP announces Rekha Gupta as Delhi Chief Minister. Parvesh Verma will be the Deputy chief minister.
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
mo-legislature-chiefminister 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 2vl2ppomjv1gvccn4kolltj9d9
Source link