BUSINESS

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഫെബ്രുവരി 20–21 തിയതികളിൽ കൊച്ചിയിൽ


കൊച്ചി: വ്യവസായ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന രണ്ടു ദിവസത്തെ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) വെള്ളിയാഴ്ച തിരി തെളിയും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉച്ചകോടി അരങ്ങേറുക. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കു മുൻഗണ നൽകുന്ന വിവിധ മേഖലകളിലെ സാധ്യതകളന്വേഷിച്ച് വിദേശ പ്രതിനിധികളടക്കം 3000 പേർ പങ്കെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗോള തലത്തിലെ ബിസിനസ് അവസരങ്ങൾക്കൊപ്പം മുന്നേറുന്നതിനുള്ള കേരളത്തിന്റെ സാധ്യതകളെ വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നതായിരിക്കും ഉച്ചകോടിയെന്ന് അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button