BUSINESS
ടെസ്‌ലയ്ക്ക് ഇന്ത്യയിൽ റോഡൊരുങ്ങി; തുടക്കം 2 നഗരങ്ങളിൽ, വന്നേക്കും വമ്പൻ ഫാക്ടറിയും

ന്യൂഡൽഹി∙ അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ‘ടെസ്‍ല’ ഇന്ത്യയിലേക്കു വരുന്നു. യുഎസിൽ വച്ചുള്ള മോദി–ട്രംപ്–മസ്ക് കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്ത്യയിൽ ജീവനക്കാരുടെ റിക്രൂട്മെന്റ് ടെസ്‍ല ആരംഭിച്ചു. ഡൽഹിയിലും മുംബൈയിലും ഷോറൂമുകൾ തിരഞ്ഞെടുത്തതായും റിപ്പോർട്ടുണ്ട്. 25,000 ഡോളറിന് (ഏകദേശം 22 ലക്ഷം രൂപ) താഴെ വിലവരുന്ന മോഡലുകളാകും കമ്പനി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിറ്റഴിച്ചേക്കുക എന്നും സൂചനകളുണ്ട്.ഇന്ത്യയിൽ ഫാക്ടറി തുറക്കാനുള്ള സ്ഥലവും കമ്പനി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയ്ക്കാണ് മുൻഗണന. ഇതിനുള്ള പ്രാഥമിക നിക്ഷേപമായി 3 മുതൽ 5 ബില്യൻ ഡോളർ വരെ (43,000 കോടി രൂപവരെ) ടെസ്‍ല ഇന്ത്യയിൽ ഒഴുക്കിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Source link