WORLD

'മടങ്ങിവരും, പ്രതികാരം ചെയ്യും, എല്ലാം യൂനുസിന്‍റെ ഗൂഢാലോചന, ബംഗ്ലാമണ്ണില്‍ത്തന്നെ മറുപടി പറയിക്കും'


ധാക്ക: രാജ്യത്തേക്ക് തിരികെയെത്തുമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനുസ് ഗുണ്ടാത്തലവനാണെന്നും ഭീകരവാദികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നും രാജ്യത്ത് അരാജകത്വം വളര്‍ത്തുകയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന പോലീസുകാര്‍ക്കുവേണ്ടി പ്രതികാരം ചെയ്യുമെന്നും ഷെയ്ഖ് ഹസീന പ്രസ്താവിച്ചു. രാജ്യത്താകെ കത്തിപ്പടര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന ഇന്ത്യയിലാണുള്ളത്. കലാപത്തില്‍ കൊല്ലപ്പെട്ട നാല് പോലീസുകാരുടെ വിധവകളുമായി സൂം മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തിയ ഷെയ്ഖ് ഹസീന അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും രാജ്യത്ത് മടങ്ങിയെത്തിയാലുടന്‍ ആവശ്യമായ നഷ്ടപരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് രാജ്യത്ത് അക്രമങ്ങള്‍ അരങ്ങേറിയതെന്നും പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമാകാനിടയായതെന്നും അവര്‍ ആരോപിച്ചു. “ഞാന്‍ മടങ്ങിവരും, നമ്മുടെ പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും”, ഷെയ്ഖ് ഹസീന പറഞ്ഞു.


Source link

Related Articles

Back to top button