BUSINESS

ഇളവു തുടങ്ങി; വായ്പാ പലിശഭാരം വെട്ടിക്കുറച്ച് 9 ബാങ്കുകൾ


കൊച്ചി ∙ നീണ്ട ഇടവേളയ്‌ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്‌പ പലിശനിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകളും പലിശ കുറച്ചു തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ ഉൾപ്പെടെ ഒൻപതെണ്ണം വായ്‌പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ അനുവദിക്കുന്ന വായ്‌പയുടെ നിരക്ക് (റിപ്പോ) 6.5 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി കുറച്ചത് ഇക്കഴിഞ്ഞ ഏഴിനാണ്. ബാങ്കുകൾ അനുവദിക്കുന്ന എല്ലാ വായ്‌പകൾക്കും റിപ്പോ അധിഷ്‌ഠിത നിരക്കു ബാധകമല്ല. ഭവന വായ്‌പ, എംഎസ്‌എംഇ വായ്‌പ തുടങ്ങി ഏതാനും ഇനത്തിനു മാത്രമാണു റീപ്പോ അധിഷ്‌ഠിത നിരക്കു ബാധകം. അതിനാൽ അത്തരം വായ്‌പകൾക്കാണ് ഇപ്പോൾ ബാങ്കുകൾ ഇളവു പ്രഖ്യാപിച്ചുതുടങ്ങിയിട്ടുള്ളത്.


Source link

Related Articles

Back to top button