ആദായ നികുതി ആസൂത്രണ യുഗം ഏറെക്കുറെ ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്‌സ് പ്ലാനിങ് നടത്തുമ്പോള്‍ എല്ലാവരും ഇക്കാര്യം മനസില്‍ വയ്ക്കുന്നത് നല്ലതാണ്. ഇതേവരെ ലഭ്യമായിക്കൊണ്ടിരുന്ന ആദായ നികുതി ഇളവുകളും കിഴിവുകളും അനുവദിക്കാത്ത ന്യൂ ടാക്‌സ് റെജിം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വളരെ ആകര്‍ഷകമാക്കിയിരിക്കുകയാണ് സർക്കാർ.നിക്ഷേപത്തിനും ചിലവുകള്‍ക്കും വായ്പകള്‍ക്കും ആദായ നികുതി ഇളവ് നല്‍കുന്ന ഓള്‍ഡ് ടാക്‌സ് റെജിം ഇപ്പോഴും നിലവിലുണ്ടെങ്കിലും 72 ശതമാനം ആദായ നികുതിദായകരും അതിനെ കയ്യൊഴിഞ്ഞ് ന്യൂ റെജിമാണ് കഴിഞ്ഞവര്‍ഷം സ്വീകരിച്ചത്. അടുത്ത വര്‍ഷമാകുമ്പോഴേക്ക് ഓള്‍ഡ് റെജിം ആരും സ്വീകരിക്കാത്ത സ്ഥിതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്‌സ് പ്ലാനിങിനെ സമീപിക്കേണ്ടത്.
Source link
ആദായ നികുതി ആസൂത്രണം അവസാനിക്കുകയാണോ? ഇനി എന്ത് ചെയ്യും?
