WORLD
മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി; ഗൂഗിളിനോട് മെക്സിക്കോ

സാന്‍ഫ്രാന്‍സിസ്‌കോ: യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കോ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തലത്തിലാണ് യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നത്. എന്നാല്‍ യു.എസ് അതിര്‍ത്തിക്കുള്ളിലെ ഉള്‍ക്കടിനു മാത്രമാണ് ഈ ഉത്തരവ് ബാധകമെന്ന വാദം ഉന്നയിച്ചുകൊണ്ട് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഗൂഗിളിന് കത്തയച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Source link