ടൊറോന്റോ: കാനഡയിൽ ഡെൽറ്റ എയർലൈൻ വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടൊറോന്റോയിലെ പിയേഴ്സൺ എയർപോർട്ടിലേക്ക് 80 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്യാനൊരുങ്ങവേ അതിശക്തമായ കാറ്റിൽപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട വിമാനം തീപ്പിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.കനത്ത ഹിമക്കാറ്റുവീശി റൺവേ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മഞ്ഞുകൊണ്ട് മൂടിയിരുന്നു. ഇതിന് മുകളിലേക്ക് തീപ്പിടിച്ചുകൊണ്ട് തലകീഴായി മറിഞ്ഞ വിമാനം പുകപടലങ്ങൾ ഉയർത്തിക്കൊണ്ട് ഏതാനുംദൂരം തെന്നിനീങ്ങുകയും ചെയ്തശേഷമാണ് നിന്നത്. 18 പേർക്കാണ് സംഭവത്തിൽ പരിക്കുപറ്റിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണിപ്പോൾ.
Source link
തലകീഴായ് മറിഞ്ഞ് തീപ്പിടിച്ച് വിമാനം; കാനഡയിലെ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
