BUSINESS

പ്രവാസിയായാൽ നേരിടുന്ന ആദ്യ വെല്ലുവിളി എന്ത്? അറിയാം എൻആർഇ, എൻആർഒ അക്കൗണ്ടുകളെ


പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ. അതിനാൽ  ഇന്ത്യൻ ബാങ്കിങ്ങിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടത് പ്രവാസിക്ക് ഏറെ നിർണായകമാണ്. അതിനു സഹായകമായ മാർഗനിർദേശങ്ങളാണ് ഇവിടെ ലളിതമായി ഉദാഹരണങ്ങൾ സഹിതം നൽകുന്നത്. പ്രവാസിയായാൽ ഒരു ഇന്ത്യക്കാരൻ നേരിടുന്ന ആദ്യ വെല്ലുവിളി സ്വന്തം ആവശ്യത്തിന് അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക എന്നതാണ്. പ്രവാസികൾക്കായി മൂന്നു പ്രധാന അക്കൗണ്ടുകളാണുള്ളത്. അവ ഓരോന്നിന്റെയും സവിശേഷതകൾ മനസ്സിലാക്കി ശരിയായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. 


Source link

Related Articles

Back to top button