3,100 കോടി ആസ്തി; സിനിമയില്‍ മാത്രമല്ല ബിസിനസിലും സൂപ്പറാണ് നാഗാര്‍ജുന!

ഓ പ്രിയ പ്രിയ….കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 90കളില്‍ തരംഗമായി മാറിയ പാട്ടായിരുന്നു ഇത്. മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രമായ ഗീതാഞ്ജലിയില്‍, ഇളയരാജയുടെ ജീനിയസ് അടയാളപ്പെടുത്തിയ ഗാനമായിരുന്നു അത്. ഇതില്‍ നാഗാര്‍ജുനയായിരുന്നു തകര്‍ത്തഭിനയിച്ചത്. നായകനായി 1986ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഗീതാഞ്ജലിയിലൂടെയാണ് ദക്ഷിണേന്ത്യയാകെ ജനകീയതാരമായി നാഗാര്‍ജുന അക്കിനേനി മാറിയത്. പ്രശസ്ത തെലുഗു താരമായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെയും അന്നപൂര്‍ണയുടെയും മകനായി 1959ലാണ് നാഗാര്‍ജുനയുടെ ജനനം. അച്ഛന്റെ സിനിമാ പാരമ്പര്യം വളരെ പെട്ടെന്ന് തന്നെ ബാലതാരമായി നാഗാര്‍ജുനയെ മാറ്റി. 1986ല്‍ വിക്രമിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നത് 1989ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയിലൂടെയും ശിവയിലൂടെയുമാണ്.
Source link