സെലൻസ്‌കിയെ കാണാന്‍ തയ്യാറെന്ന് പുതിന്‍, യുദ്ധം അവസാനിക്കുമോ ?; ചര്‍ച്ച തുടങ്ങി, വഴിവെട്ടിയത് ട്രംപ്

മോസ്കോ: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തൽ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസിന്റെയും റഷ്യയുടെയും പ്രതിനിധികൾ ചർച്ച ആരംഭിച്ചു. സൗദി അറേബ്യയിലെ റിയാദിലാണ് യോഗം ചേരുന്നത്. ആവശ്യമെങ്കിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി പുതിൻ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രതിനിധി ചർച്ചയിൽ അറിയിച്ചു.യുക്രൈൻ പ്രതിനിധികൾ ആരുംതന്നെ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ചർച്ച എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്. പുതിനു ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ചർച്ചയ്ക്ക് പിന്നാലെ. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമാണ്.
Source link