FEATURED CONTENT രക്തദാനത്തിന് ഗുണങ്ങള്‍ പലത്; തെറ്റിദ്ധാരണകള്‍ അകറ്റാം

നിങ്ങളുടെ ജീവിതത്തിലെ ഒരു മണിക്കൂര്‍ സമയത്തിന് ഒരാളുടെയോ ചിലപ്പോള്‍ മൂന്ന് പേരുടെയോ തന്നെ ജീവന്റെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. സംഗതി സത്യമാണ്. ഇതാണ് രക്തദാനമെന്ന മഹാപുണ്യത്തിന്റെ ശക്തി. ഓരോ വര്‍ഷവും ലക്ഷണക്കണക്കിന് മനുഷ്യരുടെ ജീവനാണ് രക്തദാനത്തെ ആശ്രയിച്ചിരിക്കുന്നത്. അത് ചിലപ്പോള്‍ അപകടത്തില്‍ പരുക്കേറ്റവരാകാം, അര്‍ബുദ രോഗികളാകാം, ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന രോഗികളാകാം. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ രക്തദാനം സഹായിക്കും. ഇത്രയും മഹത്തരമായ ഒന്നായിട്ടും പലരും ഇന്നും രക്തദാനത്തിന് മടി കാണിക്കാറുണ്ട്. ചിലതരം ഭയങ്ങളും ആശയക്കുഴപ്പവും പൊതുവായ ചില മിഥ്യാധാരണകളുമാണ് ഈ മടിയുടെ പിന്നില്‍. രക്തദാനം കൊണ്ട് ശരീരത്തിനും ആരോഗ്യത്തിനും ഉണ്ടാകുന്ന ചില ഗുണങ്ങള്‍ ആദ്യം പരിശോധിക്കാം.ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്‌ക്കും ലഭിക്കുന്നയാളിന് മാത്രമല്ല രക്തം കൊടുക്കുന്നയാളിനും നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് രക്തദാനം. ശരീരത്തിലെ അയണിന്റെ അമിതമായ അളവ് കുറയ്‌ക്കാനും ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ കുറയ്‌ക്കാനും ഭാരനിയന്ത്രണത്തിനുമെല്ലാം രക്തദാനം സഹായിക്കും. ഹൃദ്രോഗവുമായി പലപ്പോഴും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന അയണ്‍ തോത്. രക്തദാനത്തിന് മുന്‍പ് നിങ്ങളുടെ രക്തസമ്മര്‍ദ്ധവും ഹീമോഗ്ലോബിന്‍ തോതും ആകമാന ആരോഗ്യനിലയുമെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ട്. ഇത് ഒരു മിനി ഹെല്‍ത്ത് ചെക്കപ്പിനുള്ള അവസരവും നിങ്ങള്‍ക്ക് ഒരുക്കി നല്‍കുന്നതാണ്.സംതൃപ്‌തിയും ജീവിത്തിന് ഒരു ഉദ്ദേശ്യവും നിങ്ങളുടെ ഒരു ചെറിയ പ്രവൃത്തി കൊണ്ട് മറ്റൊരാളുടെ ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് ജീവിതത്തിന് നല്‍കുന്ന സംതൃപ്‌തി ഒന്ന് വേറെ തന്നെയാണ്. ഈയൊരു സംതൃപ്‌തി അനുഭവിച്ചറിയാന്‍ രക്തദാനം സഹായിക്കും. ജീവിത്തിന് ഒരു ഉദ്ദേശ്യ ലക്ഷ്യമുണ്ടായെന്ന ബോധ്യവും ചുറ്റുമുള്ള സമൂഹവുമായി ഒരു ബന്ധവും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്ന ഇത്തരം സദ്‌കര്‍മ്മങ്ങള്‍ ശരീരത്തിലെ ഫീല്‍ ഗുഡ് ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളെ ഉത്‌പാദിപ്പിക്കും. ഇത് നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ധം കുറയ്‌ക്കുകയും ചെയ്യും. വൈകാരികമായ സംതൃപ്‌തിയും നിങ്ങള്‍ക്ക് ഉണ്ടാക്കും.
Source link