BUSINESS

മിഷൻ 500: ഇന്ത്യ–യുഎസ് വ്യാപാരം 500 ബില്യൻ ഡോളറിലേക്ക്


ന്യൂഡൽഹി∙ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള പ്രാഥമിക രൂപരേഖ ഏതാനും ആഴ്ചകൾക്കുള്ളിൽ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളിലും പ്രതിനിധികൾ വരും ആഴ്ചകളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുമെന്ന് അഡീഷനൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.2030ൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിവർഷ വ്യാപാരം 50,000 കോടി (500 ബില്യൻ) ഡോളറാക്കി വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ചയിൽ ധാരണയായിരുന്നു. ഇതിനായി ‘മിഷൻ 500’ എന്ന ലക്ഷ്യവും പ്രഖ്യാപിച്ചിരുന്നു.


Source link

Related Articles

Back to top button