BUSINESS
ആകാശയാത്രയ്ക്ക് വൻ ആവേശം; ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്

ന്യൂഡൽഹി∙ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് പിറന്നു. ഞായറാഴ്ച മാത്രം രാജ്യത്തെ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത് 5.3 ലക്ഷം പേരാണ്. ഒരു വർഷത്തെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം വച്ചുനോക്കുമ്പോൾ 18 ശതമാനത്തിന്റെ വർധന. പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നത് കഴിഞ്ഞ നവംബറിലാണ്. അതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ഒക്ടോബർ 14നാണ്, 4.84 ലക്ഷം പേർ. കോവിഡിനു ശേഷം 2022 ഏപ്രിൽ 17നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കടന്നത്.
Source link