BUSINESS
വിലക്കയറ്റത്തിനിടയിലും കുതിച്ചുമുന്നേറി സ്വർണം ഇറക്കുമതി; വ്യാപാരക്കമ്മിയിൽ വൻ വർധന

ന്യൂഡൽഹി∙ തുടർച്ചയായി മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ കുറവ്. 2024 ജനുവരിയെ അപേക്ഷിച്ച് 2.38 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി. അതേസമയം, ഇറക്കുമതിയിൽ 10.28 ശതമാനത്തിന്റെ വർധനയുണ്ട്. ജനുവരിയിൽ 5,942 കോടി ഡോളറിന്റെ ഇറക്കുമതിയും 3,643 കോടി ഡോളറിന്റെ കയറ്റുമതിയും നടന്നു.2,299 കോടി ഡോളറാണ് ജനുവരിയിലെ വ്യാപാരക്കമ്മി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി.
Source link