BUSINESS

വ്യാപക ഖനനം; കരയും കടലും കാടും വിദേശ കമ്പനികൾക്ക് തുറന്നു കൊടുക്കാൻ കേന്ദ്ര നീക്കം


 കൊല്ലം ∙ ധാതുഖനനത്തിനു വിദേശനിക്ഷേപം ആകർ‍ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന നാഷനൽ ക്രിട്ടിക്കൽ മിഷൻ പദ്ധതിയുടെ  മറവിൽ കരയും കടലും കാടും വിദേശ കമ്പനികൾക്കും തുറന്നു കൊടുക്കാൻ നീക്കം.  ലോകബാങ്ക്, രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഉൾപ്പെടെയുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ധാതുഖനന മേഖലയുടെ വികസനത്തിനു വായ്പയെടുക്കാനും വിദേശ കമ്പനികളെയടക്കം സഹകരിപ്പിക്കാനും ആണു  കേന്ദ്ര സർക്കാർ തീരുമാനം.കേരളത്തിലെ കടലിൽ നിന്ന് ആദ്യഘട്ടത്തിൽ നിർമാണ ആവശ്യങ്ങൾക്കുള്ള മണൽ കോരിയെടുക്കുന്ന പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കരിമണലിനു തുല്യമായ ധാതുമണലിനു (യുറേനിയം, തോറിയം അടങ്ങാത്തത്), പുറമേ പൊട്ടാഷ്, ഫോസ്‌ഫേറ്റ്, ലിഥിയം ഉൾപ്പെടെയുള്ളവയുടെ ഖനനത്തിനായി 2031 വരെ നീളുന്ന പദ്ധതി. 


Source link

Related Articles

Back to top button